തുരുത്തി: ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അൽഫോൻസാ തീർഥാടനത്തിന് ഒരുക്കമായുള്ള തുരുത്തി മേഖലയുടെ ഛായാചിത്ര പ്രയാണം കാവാലം സെന്റ് ജോസഫ്സ് ദേവാലയത്തിൽനിന്നമാരംഭിച്ചു. വികാരി ഫാ. ഐസക് ആലഞ്ചേരി പ്രയാണം ഉദ്ഘാടനം ചെയ്തു. മേഖലയിലെ എല്ലാ ഇടവകകളിലും ഛായാചിത്ര പ്രയാണത്തിനു സ്വീകരണം നൽകി.
മേഖലാ ഡയറക്ടർ ഫാ. തോമസ് കമ്പിയിൽ, ജോയിന്റ് ഡയറക്ടർ സിസ്റ്റർ ആൻസ് വടക്കേത്തലയ്ക്കൽ എസ്എബിഎസ്, അനിമേറ്റർ ലാലു വേട്ടാപറമ്പിൽ, ഓർഗനൈസിംഗ് പ്രസിഡന്റ് റ്റിജി ചിറ്റേട്ടുകളം, സിബിച്ചൻ കോച്ചേരി തുടങ്ങിയവർ നേതൃത്വം നൽകി. പ്രസിഡന്റ് ജോസഫ് മാത്യു തോമസ്, സെക്രട്ടറി ജോർജ് സന്തോഷ്, ജിസ്മി റോസ് ടോജോ, ലീവാ ട്രീസ, അനറ്റ് മരിയ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.